എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴികാട്ടിയാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി. തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയുടെ നൂറാം വര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ സുഗതന്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര നയങ്ങളാല്‍ രാജ്യത്തിന്റെ വെളിച്ചം കെട്ടുപോകുമ്പോള്‍ ബദലാകുന്നത് കേരളമാണ്, മോഡി സര്‍ക്കാരിന്റെ പിന്നിലെ കരുത്തും തലച്ചോറും ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് പ്രസ്ഥാനമാണ്, ഫാസിസത്തിന്റെ ഒന്നാമത്തെ ശത്രു തൊഴിലാളി വര്‍ഗമാണ്. കമ്മ്യൂണിസ്റ്റുകാരും മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികളും അവരുടെ ശത്രുക്കളില്‍പെടുന്നു. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ബിജെപി സര്‍ക്കാരിന് സമയമില്ല. അവരെ പരാജയപെടുത്തിയാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് മുന്നോട്ട് പോകാനാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. കയര്‍ വ്യവസായം ഏറെ വെല്ലുവിളികള്‍ നേരിടുകയാണ്, വ്യവസായത്തിലെ മാറ്റങ്ങള്‍ തൊഴിലാളികളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാകണം. പരമ്പരാഗത മേഖലയെ അവഗണിച്ച് കേരളത്തിന് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി വി സത്യനേശന്‍ സ്വാഗതം പറഞ്ഞു. റവന്യൂ മന്ത്രി കെ രാജന്‍ യൂണിയന്‍ നേതാക്കളായിരുന്ന വാടപ്പുറം ബാവ, കെ വി പത്രോസ് അനുസ്മരണ പ്രഭാഷണം നടത്തി.
സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുന്നപ്ര വയലാര്‍ സമരത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ വി പത്രോസിന്റെ ഫോട്ടോ ഏറ്റുവാങ്ങലും കെ എല്‍ ഡി സി ചെയര്‍മാനായ പി വി സത്യനേശനെ ആദരിക്കലും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. കലാ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വിപ്ലവ ഗായിക പി കെ മേദിനി നിര്‍വ്വഹിച്ചു.
English summary; Binoy Vishwam says LDF government is the guide in Indian politics
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.