കഞ്ഞിക്കുഴി ഗ്രാമ പഞ്ചയത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരങ്ങളിൽ നടത്തിയ ചെറുപയർ കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. പതിനാറാം വാർഡിൽ എസ് എൻ നിലയത്തിൽ അമ്പിളി വിനയന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ സ്വഗതവും കൃഷി അസിസ്റ്റന്റ് വി ടി സുരേഷ് നന്ദിയും പറഞ്ഞു. കെ കമലമ്മ, പി എസ് ശ്രീലത ടി രാജീവ്, ലജിത തിലകൻ, ജി ഉദയപ്പൻ, എസ് ഡി അനില എന്നിവർ സംസാരിച്ചു. പയർ വർഗ്ഗ കൃഷിയുടെ ഭാഗമായി സൗജന്യമായി ആണ് ചെറുപയർ കർഷകർക്ക് നൽകിയത്. അറുപത്തിരണ്ട് ഏക്കർ പാടശേഖരങ്ങളിലാണ് കൃഷി നടത്തിയത്. ഒരേക്കറിൽ ഒന്നര കിലോ ചെറുപയർ വിത്തുവിതച്ചാൽ മികച്ച വിളവാണ് ലഭിക്കുന്നത്. മാർക്കിൽ 130 രൂപയാണ് വില. പരിചരണം അധികം വേണ്ടാത്ത വിളയാണ് ചെറുപയർ. ഏറെ ഔഷധഗുണമുള്ളതുമാണ്. പ്രാദേശിക മാർക്കറ്റുകളിലാണ് വിപണനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.