7 May 2024, Tuesday

Related news

May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 29, 2024
April 29, 2024
April 26, 2024
April 26, 2024
April 26, 2024

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Janayugom Webdesk
കണ്ണൂർ
April 3, 2022 10:01 am

എല്‍ഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. വൈകിട്ട് ആറിന് പൊലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷനായി.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോര്‍പറേഷന്‍ മേയർ ടി ഒ മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ, കെ പി മോഹനൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ ആശംസ നേര്‍ന്നു.

ഉദ്ഘാടന ചടങ്ങിന് ശേഷം, ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന ‘ശ്രുതി മധുരം’ അരങ്ങേറി. ഉദ്ഘാടന ചടങ്ങിന് മുമ്പായി 4.30ന് ഗ്രാമ്യ നിടുവാലൂർ അവതരിപ്പിക്കുന്ന നാടൻ പാട്ട് തുടർന്ന്, കേരള ക്ഷേത്ര കലാ അക്കാദമി അവതരിപ്പിക്കുന്ന പഞ്ചവാദ്യം എന്നിവയും സംഘടിപ്പിച്ചു. സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ചിട്ടുള്ളത്.

എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദർശന മേള നടക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടികളുടെ സമാപനം. സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി കാഴ്ച്ചപ്പാടും പ്രതിഫലിക്കുന്ന രീതിയിലാണ് 14 വരെ നീളുന്ന മെഗാ പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്. പ്രദര്‍ശന സ്റ്റാളുകള്‍ക്കരികെയുള്ള ‘എന്റെ കേരളം’ അരങ്ങിൽ എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് കലാ സാംസ്കാരികസന്ധ്യ അരങ്ങേറും.

Eng­lish Summary;The Chief Min­is­ter will inau­gu­rate the first anniver­sary cel­e­bra­tions of the gov­ern­ment today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.