രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ അൻഡാവൂർ സ്വദേശിയായ സകുൽ പ്രജാപതിക്കു കൈവണ്ടി ഉപയോഗിക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി ഉപമുഖ്യമന്ത്രി ഉത്തരവിട്ടു.
വാഹനം കിട്ടാത്തതിനാൽ മൂന്ന് കിലോമീറ്റർ അകലെയുള്ള ബല്ലിയയിലെ ആശുപത്രിയിലേക്ക് പ്രജാപതി ഭാര്യ ജോഗ്നിയെ (55) കൈവണ്ടിയിലിരുത്തി വലിച്ചുകൊണ്ടു പോവുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞമാസം 28നായിരുന്നു സംഭവം.
ഡോക്ടർമാരുടെ നിർദേശപ്രകാരം പിന്നീട് മിനി ട്രക്കിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഗ്നി മരിച്ചു. എന്നാൽ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. സർക്കാരിന്റെ വീഴ്ചയ്ക്കെതിരെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.
English summary;Incident in which a sick wife was taken to the hospital in a handcart: order for investigation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.