22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 17, 2024
November 16, 2024
November 15, 2024
November 14, 2024
November 10, 2024

വാഹനം മോഷ്ടിച്ചുവെന്നാരോപിച്ച് പാലക്കാട് യുവാവിനെ തല്ലിക്കൊന്നു

Janayugom Webdesk
പാലക്കാട്
April 8, 2022 10:57 pm

വാഹനം മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. സംഭവത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഒലവക്കോട് ബാറിനു മുന്നിലായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ്(27) ആണ് കൊല്ലപ്പെട്ടത്.
ആലത്തൂര്‍ സ്വദേശി എം മനീഷ് (28), കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍ (34), പല്ലശന സ്വദേശി വി സൂര്യ എന്നിവരാണ് അറസ്റ്റിലായത്. റഫീഖിന്റെ മരണത്തിന് കാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പാലക്കാട് നോര്‍ത്ത് ഡിവൈഎസ്‌പി പി സി ഹരിദാസ് അറിയിച്ചു. മൂന്നു പേര്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തതെന്നും ആള്‍ക്കൂട്ട ആക്രമമല്ലെന്ന് വ്യക്തമായെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 

മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറില്‍ മദ്യപിക്കാന്‍ കയറി തിരിച്ചിറങ്ങിയപ്പോള്‍ ഇവര്‍ വന്ന ബൈക്ക് മോഷണം പോയതായി കണ്ടെത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റഫീക്കിനെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയത് എവിടേക്കെന്നറിയാന്‍ മര്‍ദ്ദനം തുടങ്ങി. ബോധരഹിതനായി നിലത്തു വീണ റഫീക്ക് സംഭവസ്ഥലത്തു തന്നെ മരിച്ചു.
ബൈക്ക് മോഷണം ശീലമാക്കിയ റഫീക്ക് നേരത്തെയും നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും റഫീക്ക് തന്നെയാണ് ബൈക്ക് മോഷ്ടിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. 2018ല്‍ പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയായ റഫീഖ്, ഇതേവര്‍ഷം കഞ്ചാവു കടത്ത് കേസിലും അറസ്റ്റിലായി. പാലക്കാട് കസബ സ്റ്റേഷനിലും റഫീക്കിനെതിരെ കേസുകളുണ്ട്. 

Eng­lish Summary:Palakkad youth beat­en to death for steal­ing vehicle
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.