12 May 2024, Sunday

Related news

May 11, 2024
May 6, 2024
May 5, 2024
May 4, 2024
April 16, 2024
February 13, 2024
February 12, 2024
January 23, 2024
January 22, 2024
January 17, 2024

പൊലീസും മോഷ്ടാക്കളും തമ്മിലുള്ള വെടിവയ്പ്പില്‍ കാനഡയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

Janayugom Webdesk
ടൊറന്റോ
April 9, 2022 5:15 pm

കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് കൊലപ്പെട്ടു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ടൊറന്റോയിലെ ഷെര്‍ബോണ്‍ സബ്‌വേ സ്റ്റേഷന് പുറത്തുവച്ച് നടന്ന വെടിവെയ്പ്പിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. നഗരത്തിലെ മോഷ്ടാക്കളും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് കാര്‍ത്തിക്കിന് വെടിയേറ്റതെന്നാണ് ലഭിക്കുന്ന വിവരം.

സെനെക കോളജിലെ ഒന്നാം സെമസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്ക്. പാര്‍ട് ടൈം ജോലി നോക്കുന്ന റെസ്റ്റോറന്റിലേക്കു പോകുന്ന വഴിക്കാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. വെടിയേറ്റ കാര്‍ത്തിക്കിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാര്‍ത്തിക്കുമായി വ്യാഴാഴ്ചയും സംസാരിച്ചിരുന്നതായി പിതാവ് ജിതേഷ് വാസുദേവ് അറിയിച്ചു. ജനുവരിയിലാണ് കാര്‍ത്തിക്ക് കാനഡയില്‍ എത്തിയത്. കാര്‍ത്തിക്കിന്റെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി.

Eng­lish Summary:Canada an indi­an stu­dent died in shooting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.