20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 18, 2025
June 17, 2025
June 17, 2025
June 10, 2025
June 10, 2025
June 4, 2025
May 31, 2025
May 26, 2025
May 25, 2025
May 18, 2025

അമേരിക്കയിലെ ഷിക്കാഗോയില്‍ വെടിവെപ്പ്; ഏഴുപേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
വാഷിങ്ടണ്‍
January 23, 2024 11:46 am

അമേരിക്കയിലെ ഷിക്കാഗോയില്‍ വെടിവെപ്പ്. രണ്ട് വീടുകളിലുണ്ടായ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേഴ്സ് റോഡ് 2200 ബ്ലോക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. 23കാരനായ റോമിയോ നാന്‍സ് എന്നായാളാണ് പ്രതി. മരിച്ച ഏഴ് പേരും ഒരു കുടുംബത്തിലുള്ളവരാണ്. വെടിവെപ്പിന് പിന്നാലെ പ്രതി സംഭവ സ്ഥലത്തു നിന്നും കാറില്‍ രക്ഷപ്പെടുകയായിരുന്നു. 

പ്രതി റോമിയോയും ഈ വീടുകള്‍ക്ക് സമീപമാണ് താമസിക്കുന്നത്. മരിച്ചവരും പ്രതിയും തമ്മില്‍ മുന്‍പരിചയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല. ഇയാളുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. റോമിയോ നാസിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

Eng­lish Summary;Shooting in Chica­go, USA; Sev­en peo­ple were killed
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.