21 April 2025, Monday
KSFE Galaxy Chits Banner 2

വാട്ട്സ് ആപ്പ് പേ: ഉപയോക്തൃ പരിധി 100 ദശലക്ഷമായി ഉയര്‍ത്തി

Janayugom Webdesk
ന്യൂഡല്‍ഹി
April 14, 2022 6:55 pm

യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഉപയോക്തൃ പരിധി 100 ദശലക്ഷമായി ഉയര്‍ത്താന്‍ വാട്ട്സ്ആപ്പിന് അനുമതി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യാണ് അനുമതി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വാട്ട്സ്ആപ്പ് പേയ്ക്ക് ഉപയോക്തൃ അടിത്തറ മുമ്പത്തെ പരിധിയായ 20 ദശലക്ഷത്തില്‍ നിന്ന് ഇരട്ടിയാക്കാന്‍ അനുവദിച്ചിരുന്നു. ഇന്ത്യയിലെ തങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഒരു പരിധിയുമില്ലാതെ യുപിഐ പേയ്മെന്റിന് അനുമതി നല്‍കണമെന്നായിരുന്നു വാട്സ് ആപ്പിന്റെ ആവശ്യം. വിഷയത്തില്‍ എന്‍പിസിഐ 100 മില്യണിന്റെ വര്‍ദ്ധിച്ച പരിധി അംഗീകരിക്കുകയായിരുന്നു.

ഇന്ത്യയില്‍ 40 കോടി ഉപഭോക്താക്കളുള്ള വാട്ട്സ്ആപ്പ് പേയുടെ ഉപയോക്തൃ അടിത്തറയിലെ വര്‍ധനവ് ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ മുന്‍നിര യുപിഐ ആപ്പുകളുടെ നിലവിലെ വിപണി നേതൃത്വത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.

ടാറ്റ ഡിജിറ്റലും യുപിഐയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്താണ് വാട്ട്സ് ആപ്പിന്റെ നിര്‍ണായക പ്രഖ്യാപനം. അതേസമയം മൂന്ന് മാസ കാലയളവില്‍ ഒരു സേവനദാതാവിനും യുപിഐയുടെ മൊത്തം ഇടപാടുകളുടെ 30 ശതമാനത്തില്‍ കൂടുതല്‍ പ്രോസസ് ചെയ്യാന്‍ കഴിയില്ലെന്ന് എന്‍പിസിഐ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Eng­lish summary;WhatsApp Pay: User lim­it increased to 100 million

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.