23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ഹനുമാന്‍ ജയന്തിയ്ക്കിടെ അക്രമം; 14 പേരെ അറസ്റ്റ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2022 4:15 pm

ഡല്‍ഹിയില്‍ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയുതിര്‍ത്ത പ്രതിയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസമാണ് ജഹാംഗീര്‍പുരി മേഖലയില്‍ ഇരു മതവിഭാഗങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രദേശത്തെ വാഹനങ്ങളും കത്തിച്ച് നശിപ്പിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ്,ഡല്‍ഹി സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഇതേതുടര്‍ന്ന് ഒരുക്കിയിരിക്കുന്നത്. 

Eng­lish Summary:Violence dur­ing Hanu­man Jayan­ti; 14 peo­ple were arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.