മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ ജുഡീഷ്യൽ കസ്റ്റഡി പ്രത്യേക കോടതി ഏപ്രിൽ 22 വരെ നീട്ടി. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി മാലിക്ക് ഹര്‍ജി നല്‍കിയെങ്കിലും ഇത് തള്ളിയാണ് പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയുടെ കാലാവധി നീട്ടിയത്.
വൃക്കസംബന്ധമായ അസുഖമുള്ളതിനാല്‍ തനിക്ക് കസ്റ്റഡിയില്‍ ഇളവ് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വേദനയെപറ്റി പരാതിപ്പെടുമ്പോഴെല്ലാം ജയിൽ അധികൃതർ തനിക്ക് വേദനസംഹാരികൾ മാത്രമാണ് നൽകിയിരുന്നതെന്നും മാലിക് പറഞ്ഞു.
മാലിക്കിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഏപ്രിൽ 22 ന് പരിഗണിച്ചേക്കും. ദാവൂദ് ഇബ്രാഹിമിന്റെയും സഹായികളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഫെബ്രുവരി 23 നാണ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
English summary; Maharashtra Minister Nawab Malik’s Jail Custody Extended Till April 22
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.