ജനയുഗം വാരാന്തം എഡിറ്ററും എഴുത്തുകാരനുമായ ജയൻ മഠത്തിലിന്റെ ‘ആത്മാവിൽ പ്രണയത്തിന് തീ കൊളുത്തുക’ എന്ന പുസ്തകവും പരിസ്ഥിതി വകുപ്പ് അഡീഷണൽ സെക്രട്ടറി ഷർമിള സി നായരുടെ ‘ഫാന്റസിയിൽ ജീവിച്ചവർക്കതേ പറ്റൂ’ എന്ന കവിതാസമാഹാരവും 25 ന് വൈകിട്ട് നാലിന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ കെ ജയകുമാറും കെ വി മോഹൻ കുമാറും പ്രകാശനം ചെയ്യും. ജനയുഗം പത്രാധിപർ രാജാജി മാത്യു തോമസ് അധ്യക്ഷത വഹിക്കും.
കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനാ പുരസ്കാര ജേതാവ് ചവറ കെ എസ് പിള്ളയെ സീമാറ്റ് ഡയറക്ടർ ഡോ. സാബു കോട്ടുക്കൽ ആദരിക്കും. പച്ചമലയാളം പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ഇളവൂർ ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തും. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ്, മലയാള സർവകലാശാല മലയാള വിഭാഗം പ്രഫസർ ഡോ. ടി അനിതകുമാരി, അഡ്വ. എം എസ് ഗോപകുമാർ, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗങ്ങളായ ഡോ. അജയപുരം ജ്യോതിഷ് കുമാർ, എൽ വി ഹരികുമാർ, ഡോ. കായംകുളം യൂനുസു കുഞ്ഞ് എന്നിവർ സംസാരിക്കും. ചവറ. കെ എസ് പിള്ള, ഷർമിള സി നായർ എന്നിവർ മറുപടി പ്രസംഗം നടത്തും. ജനയുഗം കൊല്ലം റസിഡന്റ് എഡിറ്റർ പി എസ് സുരേഷ് സ്വാഗതവും ജയൻ മഠത്തിൽ നന്ദിയും പറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.