2 May 2024, Thursday

Related news

May 1, 2024
April 29, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 20, 2024

അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ലെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 21, 2022 10:32 am

മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ മാത്രം ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ രോഗിക്ക് നല്ല പരിചരണം തന്നെ നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാനാവില്ലെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്ന് ആരോപിച്ച് ഭാര്യ ദേശീയ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്മിഷന്‍ ഈ ആരോപണം തള്ളുകയാണ് ചെയ്തത്. ശസ്ത്രക്രിയാ സമയത്തോ തുടര്‍പരിചരണ വേളയിലോ ഡോക്ടര്‍മാര്‍ അശ്രദ്ധ കാട്ടിയിട്ടില്ലെന്ന കമ്മിഷന്റെ നിഗമനം അപ്പീല്‍ പരിഗണിക്കവേ സുപ്രീം കോടതി അംഗീകരിച്ചു.

ചികില്‍സിച്ച ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും ഭാഗത്തുനിന്നുള്ള അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നും
ഒരു വലിയ തുക നഷ്ടപരിഹാരമായി വേണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മെഡിക്കല്‍ അശ്രദ്ധയുടെ ഭാഗമായാണ് അദ്ദേഹം മരിച്ചതെന്ന് കണക്കാക്കാനാവില്ലെന്നാണ് കമ്മിഷന്‍ വിലയിരുത്തിയത്. 1996 ഫെബ്രുവരി 3നാണ് രോഗി മരിച്ചത്.

Eng­lish sum­ma­ry; The Supreme Court has ruled that a doc­tor can­not be found guilty of negligence.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.