കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 139.35 കോടി രൂപയുടെ ഡൊറന്‍ഡ ട്രഷറി കേസിൽ ജാർഖണ്ഡ് ഹൈക്കോടതി രാഷ്ട്രീയ ജനതാദള്‍ തലവന്‍ ലാലു പ്രസാദിന് ജാമ്യം അനുവദിച്ചു.
കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. ഡൊറന്‍ഡ ട്രഷറിയില്‍നിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയില്‍ പിന്‍വലിച്ചെന്നാണ് ലാലുവിനെതിരായ കേസ്.
കഴിഞ്ഞ ഫെബ്രുവരി 22ന് ലാലുവിന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അഞ്ച് വര്‍ഷ തടവിന്റെ പകുതി കാലാവധി പൂര്‍ത്തിയാക്കിയതും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചാണ് 73കാരനായ ലാലുവിന് ജാമ്യം അനുവദിച്ചത്.
English Summary: Lalu Prasad released on bail
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.