ഹലാല്‍ ഉല്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉല്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ വിഭോര്‍ ആനന്ദ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.
ഹലാല്‍ ഭക്ഷണം ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനം മാത്രം വരുന്ന മുസ്‌ലിങ്ങളാണെന്നും 85 ശതമാനം പേരിലും അത് അടിച്ചേല്‍പ്പിക്കുകയാണെന്നും ഹര്‍ജിക്കാരന്റെ വാദം. ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ബോളിവുഡ് താരം സുശാന്ത് രാജ്പുത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ 2020ല്‍ മുംബൈ പൊലീസ് വിഭോര്‍ ആനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു. താന്‍ റിപ്പബ്ലിക് ടിവി കണ്ട് സ്വാധീനിക്കപ്പെട്ടതാണെന്ന് പിന്നീട് ഇയാള്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയായിരുന്നു.
English summary;Halal products should be banned: Petition in Supreme Court
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.