ചെെനീസ് നഗരമായ ഷാങ്ഹായില്‍ കോവിഡ് മരണങ്ങള്‍ ഉയരുന്നു. ഞായറാഴ്ച മാത്രം 39 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.
22,000 കോവിഡ് കേസുകളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരമായാ ബെയ്ജിങ്ങിലുള്‍പ്പെടെ നിയന്ത്രണം കടുപ്പിച്ചേക്കും. ഈ മാസം ആദ്യം മുതല്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ് ചെെനയുടെ ബിസിനസ് ഹബ്ബായ ഷാങ്ഹായ് നഗരം.
English summary;39 covid deaths in Shanghai
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.