ജെസിബി ഉപയോഗിച്ച് എടിഎം കൗണ്ടർ തകർത്ത് മോഷണം . മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് മോഷണം നടന്നത്. സാംഗ്ലിയിലെ മിറാജ് ഏരിയയിലെ ആക്സിസ് ബാങ്കിന്റെ എടിഎം മെഷീൻ അടക്കമാണ് മോഷണം പോയത്. എടിഎം മെഷീനിൽ 27 ലക്ഷം രൂപയുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.
സമീപത്തുളള പെട്രോൾ പമ്പിൽ നിന്നും മോഷ്ടിച്ച ജെസിബി ഉപയോഗിച്ചാണ് കളളന്മാർ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ‘പെട്രോൾ പമ്പിൽ നിന്ന് ഒരു ജെസിബി മോഷ്ടിക്കപ്പെട്ടു, തുടർന്ന് ഈ ജെസിബി ഉപയോഗിച്ച് എടിഎം മെഷീൻ മോഷ്ടിച്ചു. മോഷ്ടിച്ച ജെസിബിയും എടിഎം മെഷീനും കണ്ടെത്തി. എടിഎം മെഷീനിൽ 27 ലക്ഷം രൂപയുണ്ടായിരുന്നു, പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എടിഎം കൗണ്ടറിനുളളിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, മോഷ്ടാക്കളിൽ ഒരാൾ ആദ്യം എടിഎമ്മിൽ കയറി വാതിൽ തുറന്നതിന് ശേഷം പുറത്തേക്ക് പോകുന്നത് കാണാം. ഇതിന് പിന്നാലെ ജെസിബി ഉപയോഗിച്ച് എടിഎമ്മിന്റെ വാതില്‍ തകർക്കുകയും ശേഷം എടിഎം മെഷീൻ മോഷ്ടിക്കുകയുമായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്.
English summary;Theft by breaking ATM counter with JCB
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.