23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

ബീഹാറില്‍ കോണ്‍ഗ്രസിന്‍റെ അവകാശങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് ആര്‍‍ജെഡി

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2022 3:48 pm

ബീഹാറില്‍ കോണ്‍ഗ്രസ് ആര്‍ ജെ ഡി ബന്ധം വഷളാകുന്നു. കഴിഞ്ഞ ദിവസം ആര്‍ ജെ ഡി നേതാവും ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് നടത്തിയ പ്രസ്താവനയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.

പ്രാദേശിക പാര്‍ട്ടികള്‍ പ്രബലരായ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പിന്‍സീറ്റിലേക്ക് മാറണമെന്നും ബി ജെ പിയുമായി നേരിട്ട് പോരാടുന്ന 200 ഓളം ലോക്‌സഭാ സീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം. ഇതിനെതിരെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം ദേശീയ കണ്‍വീനര്‍ സരള്‍ പട്ടേല്‍ രംഗത്തെത്തി. കോണ്‍ഗ്രസിന് നിങ്ങളുടെ ഉപദേശം ആവശ്യമില്ല, 

നിങ്ങളുടെ ഉപദേശം സ്വയം സൂക്ഷിക്കുക. എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിവുണ്ട് എന്നായിരുന്നു സരള്‍ പട്ടേലിന്റെ പ്രതികരണം. എന്നാല്‍ സരള്‍ പട്ടേലിന് മറുപടിയുമായി ആര്‍ ജെ ഡി സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ആകാശ് രംഗത്തെത്തിയത് സ്ഥിതി വഷളാക്കി. തന്റെ ട്വീറ്റില്‍ അദ്ദേഹം തേജസ്വി യാദവിനെ ടാഗ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിന് സ്വയം ചിന്തിക്കാന്‍ കഴിയുന്നുണ്ട്, അത് നോട്ടയുമായി പോരാടുകയാണ്. ഈ അഹങ്കാരം നിങ്ങളെ നോട്ടയ്ക്ക് താഴെയുള്ള തലത്തിലേക്ക് താഴ്ത്തി എന്നായിരുന്നു ആകാശിന്റെ മറുപടി. 

അതേസമയം ബീഹാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വോട്ട് വിഹിതത്തിലെ ക്രമാതീതമായ ഇടിവ് വസ്തുതയാണ്. 2020‑ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിഹാറില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലാണ് എന്ന് പോള്‍ ഡാറ്റ കാണിക്കുന്നു. മത്സരിച്ച 70 സീറ്റുകളില്‍ 19 എണ്ണം മാത്രമാണ് 2020‑ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേടാനായത്. ആര്‍ ജെ ഡി 144 സീറ്റില്‍ മത്സരിച്ച് 75 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു.

തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നാണ് പല അവസരങ്ങളിലും ആര്‍ ജെ ഡി നേതാക്കള്‍ ആരോപിച്ചത്. 2021 ല്‍ കുശേശ്വര്‍ ആസ്ഥാന്‍, താരാപൂര്‍ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഭജന ആവശ്യം ആര്‍ ജെ ഡി നിരസിച്ചിരുന്നു. ഞങ്ങള്‍ എന്തിന് കോണ്‍ഗ്രസിന് സീറ്റ് നല്‍കണം എന്നായിരുന്നു ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ചോദിച്ചത്. ഓരോ മണ്ഡലത്തിലും 5 ശതമാനം വോട്ട് പോലും നേടാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞില്ല.

ആര്‍ ജെ ഡി വിജയിച്ച ബൊച്ചാച്ചന്‍ അസംബ്ലി സീറ്റ് ഉപതെരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ട് പോലും നേടാന്‍ അതിന്റെ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞില്ല. കൂടാതെ, 24 ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിക്കും ജെഡിയുവിനുമൊപ്പം മഹാഗത്ബന്ധന്‍ (മെഗാ സഖ്യം) യില്‍ 27 സീറ്റുകള്‍ നേടിയപ്പോള്‍ ബിഹാറിലെ പാര്‍ട്ടിയുടെ സമീപ വര്‍ഷങ്ങളിലെ ഏറ്റവും മികച്ച പ്രകടനമാണ് കണ്ടത്. അതിനിടെ പ്രായോഗിക രാഷ്ട്രീയവും 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ രേഖകളും അനുസരിച്ച് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തന്റെ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്ന് ആര്‍ ജെ ഡി ദേശീയ വക്താവ് സുബോധ് മേത്ത പറയുന്നു. 

പടിഞ്ഞാറന്‍ ഇന്ത്യയില്‍, കോണ്‍ഗ്രസ് ഇപ്പോഴും ബി ജെ പിയുടെ പ്രധാന എതിരാളിയാണ്. എന്നാല്‍ കിഴക്കന്‍ ഇന്ത്യയില്‍ പ്രാദേശിക പാര്‍ട്ടികളുടെ ആധിപത്യമുണ്ട്. കോണ്‍ഗ്രസ് അത് അംഗീകരിക്കുകയും പ്രാദേശിക പാര്‍ട്ടികളെ ബി ജെ പിയെ നേരിടാന്‍ അനുവദിക്കുകയും വേണംമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, മറ്റ് ചില സംസ്ഥാനങ്ങളിലെ 265-ഓളം സീറ്റുകളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ബി ജെ പിയെ പരാജയപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കൂട്ടായ പോരാട്ടം നടത്തണം,” മേത്ത പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാന്‍ ലാലു പ്രസാദ് യാദവിനെ വിളിച്ചത് അവരുടെ പാര്‍ട്ടികളുടെ ബന്ധം ഒരു പരിധിവരെ ശരിയാക്കാന്‍ സഹായിച്ചിരുന്നു

Eng­lish Summary:RJD denies Con­gress rights in Bihar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.