18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 8, 2024
November 7, 2024
November 4, 2024
October 25, 2024
October 25, 2024
October 23, 2024
October 21, 2024
October 21, 2024
October 18, 2024

രാജ്യദ്രോഹക്കുറ്റം: കേന്ദ്രത്തിന് നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2022 10:25 pm

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 30ന് മുമ്പായി മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പിനെതിരെയാണ് മേജര്‍ ജനറല്‍ (റിട്ട.) എസ്ജി വോംബട്കെരെ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ എന്നിവരുടെ ഹര്‍ജികള്‍. മെയ് അഞ്ചിന് ഇനി വാദം കേള്‍ക്കുമെന്നും മാറ്റിവയ്ക്കാനുള്ള അപേക്ഷകള്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

“ഗവണ്‍മെന്റിനോടുള്ള വിരോധം” എന്ന വാചകത്തിന്റെ വ്യക്തതയില്ലാത്ത നിര്‍വചനങ്ങളിലൂടെ, അഭിപ്രായ സ്വാതന്ത്ര്യത്തെ അകാരണമായി തടയുകയും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുകയാണെന്ന് വോംബട്കെരെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായി, അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെ ഈ നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: Sedi­tion case: Notice to Center

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.