21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 1, 2025
February 20, 2025
February 15, 2025
February 11, 2025
January 19, 2025
January 18, 2025
January 17, 2025
January 15, 2025
January 14, 2025

റിഫ മെഹ്നുവിന്റെ മരണം; ഭർത്താവിനെതിരെ കേസെടുത്തു

Janayugom Webdesk
കോഴിക്കോട്
April 29, 2022 10:17 am

ബ്ലോഗർ റിഫ മെഹ്നുവിന്റെ ദൂരൂഹമരണത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കാക്കൂർ പൊലീസ് കേസെടുത്തത്.

താമരശ്ശേരി ഡിവൈഎസ്‌പി അഷ്റഫിനാണ് കേസിന്റെ അന്വേഷണ ചുമതല. റിഫയുടെ മരണത്തിൽ കോഴിക്കോട് റൂറൽ എസ്‌പിക്ക് റിഫയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.

മാർച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്നാണ് വ്യക്തമായത്.

യൂട്യൂബിലെ ലൈക്കിന്റെയും, സബ്ക്രിബ്ഷന്റെയും പേരിൽ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റഗ്രാം വഴി പരിജയപ്പെട്ട ഇരുവരും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത്. ജോലി ആവശ്യാർത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം.

Eng­lish sum­ma­ry; Death of Rifa Mehnu; A case was reg­is­tered against her husband

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.