22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 23, 2024
September 18, 2024
September 10, 2024
September 9, 2024
August 26, 2024
August 23, 2024

സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയിൽ തൊഴിലാളികളും പ്രക്ഷോഭത്തിൽ

Janayugom Webdesk
കൊളംബോ
April 29, 2022 12:50 pm

സാമ്പത്തികപ്രതിസന്ധി നേരിടുന്നതിൽ പരാജയപ്പെട്ട രജപക്സെ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീലങ്കയിൽ ആയിരത്തോളം തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. സർക്കാർ, ആരോഗ്യം, തുറമുഖം, വൈദ്യുതി, വിദ്യാഭ്യാസം, തപാൽ, ബാങ്കിങ് മേഖലകളിലെ തൊഴിലാളി സംഘടനകൾ പ്രതിഷേധത്തിൽ പങ്കാളികളായി.

വ്യാഴാഴ്ച സർക്കാർ ഗതാഗത സംവിധാനം മാത്രമാണ് ഉണ്ടായിരുന്നത്. ബാങ്കുകളും പ്രവർത്തിച്ചില്ല. രജപക്സെ സർക്കാരിന് രാജി വയ്ക്കാൻ ഒരാഴ്ചത്തെ സമയം നൽകുമെന്നും നടന്നില്ലെങ്കിൽ രാജി നൽകുംവരെ സമരം തുടരുമെന്നും ആരോഗ്യ പ്രവർത്തക യൂണിയൻ നേതാവ് രവി കുമുദേഷ് പറഞ്ഞു.

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം 20 ദിവസം പിന്നിട്ടു. പ്രസിഡന്റ് ഗോതബായ രജപക്സെ തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി മഹിന്ദ പറഞ്ഞു.

eng­lish summary;Economic cri­sis: Work­ers in Sri Lan­ka on strike

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.