8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 6, 2024
September 1, 2024
August 24, 2024
August 23, 2024
July 18, 2024
July 15, 2024
July 15, 2024
July 13, 2024
June 21, 2024
May 27, 2024

ഇന്ത്യൻ വിദ്യാർത്ഥികളെ മടക്കി വിളിച്ച് ചൈന

Janayugom Webdesk
ബീജിംഗ്
April 29, 2022 7:20 pm

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബീജിംഗ് ഏർപ്പെടുത്തിയ വിസ, ഫ്ലൈറ്റ് നിയന്ത്രണങ്ങളില്‍ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിക്ക് ചൈന അനുമതി നല്‍കാനൊരുങ്ങുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ ബീജിംഗിൽ ഒരു മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ പഠനത്തിനായി ചൈനയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് പ്രധാന്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ചൈനയിലേക്ക് മടങ്ങിവരുന്ന മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള നടപടിക്രമങ്ങളും മറ്റും വിവരങ്ങള്‍ ഇന്ത്യയുമായി പങ്കിട്ടുവെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ തന്നെ ചൈനയിലേക്ക് മടങ്ങി വരുന്ന കുട്ടികള്‍ക്ക് വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിച്ചിരുന്നതായും നിലവില്‍ ചൈനയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക നല്‍കാന്‍ ഇന്ത്യയോട് ആവിശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 2019 ഡിസംബറിൽ ചൈനയിൽ കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. കണക്കുകള്‍ പ്രകാരം 23,000‑ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ രണ്ട് വർഷത്തിലേറെയായി നാട്ടിലേക്ക് മടങ്ങിയ ശേഷം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ ചൈനയിലെ കോളജുകളിൽ മെഡിസിൻ പഠിക്കുന്നവരാണ്. 

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ചൈനയിലേക്ക് അവര്‍ക്ക് മടങ്ങി എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടയില്‍ ബീജിംഗില്‍ ഇന്ത്യക്കാർക്കുള്ള എല്ലാ വിമാനങ്ങളും വിസകളും റദ്ദാക്കി. തുടര്‍ന്ന് ഓൺലൈൻ ക്ലാസുകളിൽ വിദ്യാര്‍ത്ഥികളുടെ പഠനം ഒതുങ്ങേണ്ടിവന്നു. വിദ്യാർത്ഥികൾക്ക് പുറമേ, ചൈനയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യക്കാരുടെ കുടുംബങ്ങളും ഇന്ത്യയില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്.

Eng­lish Summary:China recalls Indi­an students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.