ആർ ആർ ആർ ഉം, ബീസ്റ്റും, കെ ജി എഫും അടക്കി വാണ മലയാള സിനിമയുടെ മണ്ണിലേക്ക് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ഒരു ചിതവുമായി വന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം പൃഥ്വരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും തിയേറ്ററിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രമാണ് ജന ഗണ മന. ക്വീൻ എന്ന പുതുമുഖങ്ങളെ അണിനിരത്തിയ ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഏറെ പ്രത്യേകതകളോടെ എന്നാൽ വലിയ അവകാശവാദങ്ങളില്ലാതെ തന്നെയാണ് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും മലയാള സിനിമക്ക് നൽകിയത്. സമീപകലത്തെ ഏറ്റവും വലിയ തിയേറ്റർ വിജയം മാത്രമല്ല, ഇന്ത്യൻ സിനിമയുടെ വലിയ ലോകത്തേക്കുള്ള കാൽ വെപ്പു കൂടിയാണ് ജന ഗണ മന.
അന്യഭാഷ ചിത്തങ്ങൾക്ക് കയ്യടിച്ച മലയാളികൾക്ക് അഭിമാനമായി ജന ഗണ മന എന്ന ചിത്രം ഇന്ത്യൻ സിനിമയെകൊണ്ട് കയ്യടിപ്പിക്കുകയാണ്. അതിശക്തവും സങ്കീർണവുമായ കഥാ പ്രമേയം ഒരു മാന്ത്രികന്റെ കയ്യൊതുക്കത്തോടെ ഡിജോ ജോസ് ആന്റണി എന്ന സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. തിയേറ്ററിൽ നിറയുന്ന കയ്യടികളിൽ നിന്ന് ഈ സമൂഹം ചോദിക്കാൻ ആഗ്രഹിച്ച ഒരുപാട് ചോദ്യങ്ങളാണ് സംവിധായകൻ ഡിജോ ജോസ് ആന്റണിയും തിരക്കതാകൃത്ത് ഷാരിസ് മുഹമ്മതും ചോദിച്ചിരിക്കുന്നത് എന്നത് വ്യക്തം. കേരളത്തിന് പുറത്ത് രാമനഗര എന്നൊരു സങ്കൽപ്പിക്കമായ പ്രദേശം സൃഷ്ടിച്ചെടുക്കുന്നതിലും, ദേശീയ നിലവാരത്തിൽ ചിത്രം അവതരിപ്പിക്കുന്നതിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രെദ്ധേയനായ സുധീപ് ഇളമൺ ഈ ചിത്രത്തിലൂടെ സാധിച്ചിരിക്കുന്നു.
ആദ്യ പകുതിയിൽ പ്രേക്ഷകരെകൊണ്ട് കയ്യടിപ്പിച്ച ഒരു രംഗം രണ്ടാം പകുതിയിൽ വീണ്ടും കാണിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സ ലിയിപ്പിച്ചതിൽ ജയിക്സ് ബിജോയ് എന്ന സംഗീത സംവിധായകന്റെ മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതത്തിന് അതിരുകളില്ലാത്ത പ്രാധാന്യമുണ്ട്. രസച്ചരട് പൊട്ടാതെയുള്ള ആഖ്യാനത്തിൽ എഡിറ്റർ ശ്രീജിത്ത് സാരംഗ് കയ്യടി നേടി.
ഇത് മലയാള സിനിമയുടെ പുതിയ കാലത്തിലേക്കുള്ള ചുവടുവെപ്പാണ്. ഇനി മലയാള സിനിമ അന്യഭാഷകളിൽ നിന്നുള്ള ബ്രഹ്‌മാണ്ട ചിത്രങ്ങളെ കയ്യടിപ്പിക്കുക മാത്രമല്ല, അവരെക്കൊണ്ട് ഇന്ത്യൻ സിനിമയെ കൊണ്ട് കായാടിപ്പിക്കുകയും ചെയ്യും പ്രിത്വിരാജിന്റെ കതപാത്രം ചിത്രത്തിന്റെ അവസാനം പറയുന്നതുപോലെ ”ഇത് താൻ ആരംഭം.” ജന ഗണ മന പാർട്ട് 2 ഉടൻ ചിത്രീകരണം ആരംഭിക്കും.
English Summary:Finally, an Indian movie from Malayalam: Jana Gana Mana
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.