സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് സഹായം എത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍. ഇതിനു വേണ്ടി നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.
ഈ മാസം ഒന്നിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അയച്ച കത്തിലാണ് സഹായം കൈമാറാന്‍ അനുമതി നല്‍കിയത്.
ഏപ്രില്‍ 29നാണ് ശ്രീലങ്കയ്ക്ക് 123 കോടിയുടെ ദുരിതാശ്വാസം നല്‍കാനുള്ള പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയത്. പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും പ്രമേയത്തെ പിന്തുണച്ചിരുന്നു.
40, 000 ടണ്‍ അരി (80 കോടി), 137 ജീവന് രക്ഷാ മരുന്നുകള്‍ (28 കോടി), കുട്ടികള്‍ക്കായി 500 ടണ്‍ പാല്‍പ്പൊടി (15 കോടി) തുടങ്ങിയവയാണ് തമിഴ്നാട് ശ്രീലങ്കയ്ക്ക് നല്‍കുക.
English summary;Financial Crisis: Tamil Nadu Government Assists Sri Lanka
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.