25 October 2024, Friday
KSFE Galaxy Chits Banner 2

കേന്ദ്ര ധനസഹമന്ത്രിയുമായി മന്ത്രി ദേവര്‍കോവില്‍ ചര്‍ച്ചനടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2022 9:21 pm

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടി സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെ സന്ദര്‍ശിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന്റെ ജലഗതാഗത ചരക്കുനീക്കത്തില്‍ നിര്‍ണ്ണായകപദവിയുളളതാണെന്നും കേന്ദ്രസര്‍ക്കാരും വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തന പുരോഗതി പ്രതീക്ഷാപൂര്‍വ്വം വിലയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.

പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി മന്ത്രിദേവര്‍കോവില്‍ പറഞ്ഞു. ചര്‍ച്ചയില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് (വിസില്‍) എംഡി ഗോപാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ്‌സിക്രട്ടറി സിപി അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Min­is­ter Devarkovil held dis­cus­sions with the Union Finance Minister

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.