21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 13, 2025
February 15, 2025
February 15, 2025
February 13, 2025
February 13, 2025
October 26, 2024
October 20, 2024
September 3, 2024
August 22, 2024
August 13, 2024

എകെഎസ്‌ടിയു രജത ജൂബിലി സമ്മേളനത്തിന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
May 5, 2022 9:20 pm

നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരകർ സാമൂഹിക മേഖലകളാകെ മലീമസപ്പെടുത്തുന്ന കാലത്ത് സത്യപ്രചാരകരായി അധ്യാപകർ നിലകൊള്ളണമെന്ന് സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരത്ത് എകെഎസ്‌ടിയു രജത ജൂബിലി വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൂർവകാല നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇടതുപക്ഷ മുന്നണി സർക്കാരിനെതിരെ കള്ള പ്രചാരണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നവർക്കെതിരെ ജാഗ്രത വേണം. ആദ്യകാലങ്ങളിൽ അധ്യാപകപ്രസ്ഥാനം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലെല്ലാം അധ്യാപകർ ഉണ്ടായിരുന്നു.

നാടിന്റെയും സാമൂഹിക മാറ്റത്തിന്റെയും അടിത്തറ സൃഷ്ടിച്ച കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കാന്മാരെല്ലാം അധ്യാപക പ്രസ്ഥാനത്തിന്റെ നേതാക്കന്മാരുമായിരുന്നു. ആ നേതാക്കൾ നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ പൗരന്മാരെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

മലബാർ ഡിസ്ക്ട്രിറ്റ് ബോർഡ് എന്ന സ്ഥാപനം വഴി ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് പി ടി ഭാസ്കരപണിക്കർ എന്ന അധ്യാപകൻ കാണിച്ചുതന്നു. മലബാറിൽ ആയിരത്തിഒന്ന് ഏകാധ്യാപക സ്കൂളുകൾ പുതുതായി ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മലബാർ ഡിസ്ക്ട്രിറ്റ് ബോർഡിൽ എട്ട് അധ്യാപകർ ഉൾപ്പെട്ടിരുന്നു. അവർ മലബാറിലെ സാമൂഹികമാറ്റത്തിൽ നിർണായക കണ്ണികളായെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിചേർത്തു.

എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി കെ ബുഹാരി അധ്യക്ഷത വഹിച്ചു. പൂർവകാല നേതാക്കളെ പന്ന്യൻ രവീന്ദ്രനും സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാറും ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണനും ചേർന്ന് ആദരിച്ചു. എടത്താട്ടിൽ മാധവൻ, പി കെ കൃഷ്ണദാസ്, ആർ ശരത്ചന്ദ്രൻ നായർ, സി മോഹനൻ, ബി പി അഗ്ഗിത്തായ, ബി വിജയമ്മ, കെ ചന്ദ്രസേനൻ, ഗോപിനാഥൻ നായർ, എസ് എസ് അനോജ് എന്നിവർ സംസാരിച്ചു.

Eng­lish summary;Commencement of the AKSTU Sil­ver Jubilee Conference

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.