കഴിഞ്ഞ സാമ്പത്തിക വർഷം കെഎസ്ഇബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫീസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോല്പാദനത്തിലെ വർധനവും വൈദ്യുതി വാങ്ങൽ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ പ്രവർത്തനവുമടക്കമുള്ള കാര്യങ്ങളാണ് കെഎസ്ഇബിയെ പ്രവർത്തന ലാഭത്തിലേക്കു നയിച്ചത്.
കേരളത്തെ വൈദ്യുതി മിച്ചസംസ്ഥാനമാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തുണ്ടായ ഊര്‍ജപ്രതിസന്ധിയുടെ ഘട്ടത്തില്‍ സംസ്ഥാനത്ത് പവര്‍കട്ട് ഇല്ലാതെ മുന്നോട്ട് പോകുവാന്‍ സാധിച്ചു. അതിരപ്പിള്ളി പദ്ധതി തല്ക്കാലം ആലോചിക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ ഊർജ മേഖലയുടെ അവലോകനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
English summary;KSEB posted an operating profit of Rs 1,466 crore
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.