രാജ്യത്ത് അമിതവണ്ണമുള്ളവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ. സ്ത്രീകളില്‍ അമിതവണ്ണമുള്ളവരുടെ നിരക്ക് 21 ശതമാനത്തില്‍ നിന്ന് 24 ശതമാനമായും പുരുഷന്മാരില്‍ 19 ശതമാനത്തില്‍ നിന്ന് 23 ശതമാനമായും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, ഗോവ, സിക്കിം, മണിപ്പുര്‍, ഡല്‍ഹി, തമിഴ്‌നാട്, പുതുച്ചേരി, പഞ്ചാബ്, ഛണ്ഡീഗഢ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മൂന്നില്‍ ഒന്നു സ്ത്രീകളും അമിതവണ്ണമുള്ളവരാണ്.
കേരളത്തിലെ സ്ത്രീകളില്‍ 38 ശതമാനം പേരാണ് അമിതവണ്ണമുള്ളവര്‍. പുതുച്ചേരിയില്‍ 46 ശതമാനം സ്ത്രീകളും ചണ്ഡിഗഡില്‍ 44 ശതമാനം സ്ത്രീകളും തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ 41 ശതമാനം സ്ത്രീകളും അമിതവണ്ണം നേരിടുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളിലെ വളര്‍ച്ചാക്കുറവ് 38ല്‍ നിന്നും 36 ശതമാനമായി താഴ്ന്നു. 2019–21 വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഗ്രാമീണ മേഖലയിലെ കുട്ടികളിലാണ് വളര്‍ച്ചാക്കുറവ് കൂടുതലായും കണ്ടെത്തിയത്, 37 ശതമാനം.
നഗരപ്രദേശങ്ങളിലിത് 30 ശതമാനമാണ്. വളര്‍ച്ചാക്കുറവ് ഏറ്റവും കൂടുതലുള്ളത് മേഘാലയിലാണ്, 47 ശതമാനം. ഏറ്റവും കുറവുള്ള പുതുച്ചേരിയിലെ നിരക്ക് 20 ശതമാനമാണ്. ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍,യുപി എന്നിവിടങ്ങളില്‍ വളര്‍ച്ചാക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വീതം കുറവ് രേഖപ്പെടുത്തി.
ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മണിപ്പുര്‍ എന്നിവിടങ്ങളില്‍ ആറ് ശതമാനം വീതവും ചണ്ഡീഗഢ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അഞ്ച് ശതമാനം വീതവുമാണ് കുറവ് രേഖപ്പെടുത്തിയത്. 12 മുതല്‍ 23 മാസം വരെ പ്രായമുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന്റെ നിരക്ക് 77 ശതമാനമായി. നാലാമത് സര്‍വേ റിപ്പോര്‍ട്ടിലിത് 62 ശതമാനമായിരുന്നു.
English summary;One third of women in Kerala are overweight
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.