ചേർത്തല എസ്എച്ച് നഴ്സിംഗ് വൈസ് പ്രിൻസിപ്പളിനെതിരെ ഗുരുതര ആരോപണവുമായി നഴ്സിങ് വിദ്യാർത്ഥിനികൾ രംഗത്ത്. നഴ്സിങ് കൗൺസിലിനാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. കോളജ് വൈസ് പ്രിൻസിപ്പൽ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് വിദ്യാർത്ഥിനികളുടെ പരാതിയില്‍ പറയുന്നത്.
ഒരുമിച്ച് നടക്കുന്നവരെ സ്വവർഗാനുരാഗികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ്. യൂണിഫോമിലെ ചുളിവിനെ പോലും വൈസ് പ്രിൻസിപ്പൽ ലൈംഗികമായി വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ട്. നഴ്സിങ് വിദ്യാർത്ഥിനികളെ നിർബന്ധിച്ച് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിക്കുക. ആശുപത്രിയിലെ ടോയ്ലറ്റ് വൃത്തിയാക്കിക്കുക എന്നിവയാണ് പരാതിയില്‍ പറയുന്നത്.
ഇവിടത്തെ ഹോസ്റ്റൽ ജയിലിന് സമാനമാണെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. വിദ്യാർത്ഥികളെ പുറത്തേക്കോ വീട്ടിലേക്കോ വിടില്ലെന്നും മാതാപിതാക്കളെ കാണാൻപോലും പരിമിതമായ സമയം മാത്രമാണ് നൽകുന്നതെന്നും ആരോപണമുണ്ട്. ഹോസ്റ്റൽ ഭക്ഷണം മോശമായതിനാൽ വിദ്യാർത്ഥികളിൽ പലരും കഴിക്കാറില്ല. ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളും പള്ളിയിൽ പോകണമെന്നും ഇല്ലെങ്കിൽ ശിക്ഷ നൽകുമെന്നും പരാതിയിൽ വ്യക്തമായി പറയുന്നു.
English summary; Students’ complaint against the Vice Principal of the College of Nursing
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.