സുപ്രധാന പ്രഖ്യാപനങ്ങളില്ലാതെയുള്ള വിജയദിനത്തിന് ശേഷം ഉക്രെയ്ന് നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി റഷ്യ.
തുറമുഖ നഗരമായ ഒഡേസയില്‍ ഹെെപ്പര്‍സോണിക് മിസെെലുകള്‍ ഉള്‍പ്പെട്ട നിരന്തരമായ ആക്രമണമാണ് നടന്നത്. ഏഴോളം മിസെെലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ നഗരത്തിലെ പ്രധാന വ്യാപാര സമുച്ചയവും സംഭരണശാലയും തകര്‍ന്നു. ഒരാള്‍ കൊല്ലപ്പെട്ടതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. ഏഴ് മിസെെലുകളില്‍ മൂന്നെണ്ണം ഹെെപ്പര്‍സോണിക് മിസെെലുകളാണ്. കിന്‍സാല്‍, ഡാഗര്‍ ഹെെപ്പര്‍ സോണിക് മിസെെലുകളാണ് പ്രയോഗിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
കര്‍കീവ് മേഖലയിലെ ഇസിയുമില്‍ സാധരണക്കാര്‍ അഭയം പ്രാപിച്ചിരുന്ന അഞ്ച്നില കെട്ടിടത്തിനു നേരയും ആക്രമണമുണ്ടായി. നേരത്തെ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 44 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും കര്‍കീവ് ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ ഏത് കെട്ടിടത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതിനിടെ, മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ സെെനികരോടൊപ്പം 100 സാധാരണക്കാര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി മേയര്‍ അറിയിച്ചു. റഷ്യ ഉക്രെയ്ന്റെ രാസവ്യവസായ മേഖലയെ ലക്ഷ്യം വയ്ക്കുകയാണെന്നും ഉക്രെയ്ന് സെെന്യം പറയുന്നു. ഉക്രെയ്നിലെ എണ്ണ സംഭരണശാലകളെയും മറ്റ് വ്യവസായ മേഖലകളെയും ലക്ഷ്യംവച്ചുള്ള റഷ്യയുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സെെനിക മേധാവിയുടെ ജാഗ്രതാ അറിയിപ്പ്.
ഉക്രെയ്നും നാറ്റോ സഖ്യകക്ഷികള്‍ക്കുമുള്ള സെെനിക സഹായം വര്‍ധിപ്പിക്കുന്നതിനായി രണ്ടാം ലോകമഹായുദ്ധക്കാലത്തെ വായ്പ- പാട്ട പദ്ധതി പരിഷ്കാരങ്ങളില്‍ യുഎസ് പ്രസിഡന്റ് ജോ ബെെഡന് ഒപ്പുവച്ചു. ഉക്രെയ്നുള്ള സാമ്പത്തിക, സെെനിക സഹായങ്ങളുടെ ഭാഗമായി യുഎസ് പാര്‍ലമെന്റ് 40 ബില്യണ്‍ ഡോളര്‍ സഹായവും പ്രഖ്യാപിച്ചു. സെെനിക, മാനുഷിക സഹായങ്ങള്‍ക്കായി 33 ബില്യണ്‍ ഡോളറിന്റെ പദ്ധതിയായിരുന്നു ബെെഡന് അവതരിപ്പിച്ചത്. അതിനിടെ, റഷ്യക്ക് പിന്തുണയുമായി ഉത്തര കൊറിയ രംഗത്തെത്തി. ശത്രു ശക്തികൾക്കെതിരെ രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് പിന്തുണ നല്‍കുന്നതായി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വിജയദിനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് അയച്ച സന്ദേശത്തില്‍ അറിയിച്ചു.
English Summary:Hypersonic missile attack in Odessa
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.