20 December 2024, Friday
KSFE Galaxy Chits Banner 2

Related news

August 14, 2024
May 29, 2024
May 28, 2024
May 15, 2022
May 14, 2022
January 5, 2022
December 31, 2021
November 7, 2021

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെടണം;ചിന്തന്‍ ശിബിരത്തില്‍ ആവശ്യം ഉയരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2022 12:19 pm

പ്രാദേശിക പാർട്ടികളുമായുള്ള കോണ്‍ഗ്രസ് സഖ്യത്തിന് ജയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ പിന്തുണയേറുന്നു. ദേശീയ തലത്തില്‍ ബി ജെ പിയെ പരാജയപ്പെടുത്തുന്നതിന് പ്രദേശിക തലത്തിലെ സഖ്യങ്ങള്‍ പ്രധാനമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. 2024‑ലെ ദേശീയ തിരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ശേഷിക്കെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക സഖ്യത്തിന് കോണ്‍ഗ്രസ് മുതിരണമെന്ന നിര്‍ദ്ദേശത്തിന് പിന്‍ബലമേറുന്നു.

ശിബിരത്തിലെ രാഷ്ട്രീയ സമിതി രണ്ട് ദിവസങ്ങളിലായി സഖ്യ വിഷയം ചർച്ച ചെയ്തു. ധ്രുവീകരണവും വർദ്ധിച്ചുവരുന്ന വർഗീയവൽക്കരണവും ചർച്ചാവിഷയമായി നിലനിന്നിരുന്നെങ്കിലും, സഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രധാന ചർച്ചാ വിഷയമായി ഉയർന്ന് വന്നത്. ചില നേതാക്കള്‍ പ്രാദേശിക സഖ്യത്തിന് എതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ സഖ്യം വേണമെന്നതിന് വലിയ പിന്തുണയാണ് ലഭിച്ചത്.അഭിഷേക് സിംഗ്വി, പ്രമോദ് തിവാരി, പൃഥ്വിരാജ് ചവാൻ എന്നിവരുൾപ്പെടെയുള്ള നേതാക്കള്‍ സഖ്യം പ്രധാനമാണ് എന്നതില്‍ ഉറച്ച് നിന്നു.

സംസ്ഥാന തലത്തിൽ മാത്രം ധാരണകളുണ്ടാക്കാൻ പാർട്ടി ശ്രമിക്കണമെന്ന് പല സഖ്യ അനുകൂല നേതാക്കളും അഭിപ്രായപ്പെട്ടു. ഒരു സംസ്ഥാനത്ത് പ്രബലമായ എൻ ഡി എ ഇതര (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കണമെന്നായിരുന്നു ഞങ്ങളുടെ നിർദ്ദേശം. കോൺഗ്രസിന് ഒറ്റയ്ക്ക് പോരാടാനും താഴെത്തട്ടിൽ ഉയിർത്തെഴുന്നേൽക്കാനും എല്ലാവരും ആഗ്രഹിക്കുന്നു, എന്നാൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പരിമിതമായ പ്രശ്നത്തിൽ, സഖ്യം ഒഴിവാക്കി ഒറ്റയ്ക്ക് പോവാന്‍ ഞങ്ങൾക്ക് സമയമില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു

Eng­lish Summary:Form alliances with local par­ties; demand is ris­ing in the camp

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.