23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 17, 2025
September 27, 2024
August 14, 2024
June 13, 2024
June 2, 2024
May 29, 2024
May 28, 2024
March 17, 2024
October 5, 2022
June 9, 2022

അരുണാചലില്‍ ചൈന ഗ്രാമം നിര്‍മ്മിച്ചെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

Janayugom Webdesk
ഗുവാഹത്തി:
November 7, 2021 1:47 pm

അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചെന്ന പെന്റഗൺ റിപ്പോർട്ട് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. അരുണാചൽ സർക്കാരിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈന അരുണാചലിൽ നിർമ്മിച്ച 100 വീടുകളടങ്ങിയ ഗ്രാമം നിലവിൽ സൈനിക ക്യാംപായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉളളിലായാണ് ചൈനയുടെ നിർമാണമെന്നാണു റിപ്പോർട്ട്. അപ്പർ സുബൻസിരി ജില്ലയിൽ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്. യു. എസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയിൽ ചൈന നടത്തുന്ന കടന്നുകയറ്റങ്ങൾ വിവരിക്കുന്നത്.

കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചകൾ തുടരുമ്പോഴും നിയന്ത്രണരേഖയിൽ ആധിപത്യം സ്ഥാപിക്കാൻ ചൈന ശ്രമിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ENGLISH SUMMARY: Pen­ta­gon-cit­ed Chi­na vil­lage a PLA camp: Arunachal official

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.