സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്ത് ഇന്ന് വിധി പറയും.
2021 ജൂണ്‍ 21നാണ് വിസ്മയ മരിച്ചത്. 2019 മെയ് 31ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ഇതിനെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 42 സാക്ഷികളെയും 120 രേഖകളും 12 മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
പ്രതിഭാഗത്തുനിന്നും രണ്ട് സാക്ഷികളെയും നാല്പത് രേഖകളും ഹാജരാക്കിയിരുന്നു. ഏറെ വിവാദമായ ഉത്ര വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മോഹന്‍രാജാണ് വിസ്മയകേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ശാസ്താംകോട്ട ഡിവൈഎസ്‌പി രാജ്കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
English summary;vismaya case verdict today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.