27 October 2024, Sunday
KSFE Galaxy Chits Banner 2

കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതലത്തിൽ നിരീക്ഷണ സമിതി

Janayugom Webdesk
തിരുവനന്തപുരം
May 23, 2022 10:29 pm

സംസ്ഥാനത്തെ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതലത്തിൽ നിരീക്ഷണ സമിതി രൂപീകരിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശിശുസൗഹാർദപരവും സുതാര്യവുമാക്കുന്നതിന് കർത്തവ്യ വാഹകരുടെ കൂട്ടായ ഇടപെടലുകൾ അനിവാര്യമാണ്. ജില്ലാതലത്തിലുള്ള നിരീക്ഷണ സമിതി രൂപീകരിച്ചുകൊണ്ട് തുടർ നടപടികൾ സ്വീകരിക്കാൻ വനിത‑ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗം ബി ബബിത എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.

ജില്ലാ കളക്ടർ ചെയർപേഴ്സണും ബാലാവകാശ കമ്മിഷൻ മെമ്പർ ഫെസിലിറ്റേറ്ററും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ വൈസ് ചെയർപേഴ്സണും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നോഡൽ ഓഫീസറുമായിരിക്കും. ജില്ലാ നിയമ സേവന അതോറിറ്റി മെമ്പർ സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്‌പി-എസ്ജെ ആന്റ് പിയു, ഡിവൈഎസ്‌പി-എസ്‌സിആർബി, തദ്ദേശ സ്വയംഭരണ, എക്സൈസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാർ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ, ജില്ലാ പട്ടികജാതി-പട്ടിക വർഗ വികസന ഓഫീസർമാർ, പോക്സോ പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ അംഗങ്ങളുമായി ജില്ലാ നിരീക്ഷണ സമിതി രൂപീകരിക്കുന്നതിനാണ് കമ്മിഷൻ നിർദേശിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: Dis­trict lev­el mon­i­tor­ing com­mit­tee to ensure jus­tice for children

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.