ഏറ്റുമാനൂർ ‑ചിങ്ങവനം പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ഞായറാഴ്‌ചയും കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. 14 ട്രെയിൻ പൂർണമായും ആറ് ട്രെയിൻ ഭാഗികമായും റദ്ദാക്കി. ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. തിങ്കളാഴ്ചയും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് — തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് (16792) ഞായറാഴ്ച പാലക്കാട്ടുനിന്ന് ഒന്നേകാൽ മണിക്കൂർ വൈകിയെ പുറപ്പെടുകയുള്ളൂ. 6.20നാകും ടെയിൻ യാത്ര തിരിക്കുകയെന്ന് റെയിൽവേ അറിയിച്ചു.
രണ്ട് ട്രെയിനിന് പ്രത്യേക സ്‌റ്റോപ്പും അനുവദിച്ചു. കൊല്ലം ചങ്ങനാശ്ശേരി റൂട്ടിൽ രണ്ട് ട്രെയിൻ പ്രത്യേക സർവീസും നടത്തും.
പൂര്‍ണ്മമായും റദ്ദാക്കിയ ട്രെയിനുകള്‍ ; ചെന്നൈ സെൻട്രൽ — തിരുവനന്തപുരം മെയിൽ (12623), തിരുവനന്തപുരം സെൻട്രൽ – ചെന്നൈ മെയിൽ (12624), തിരുവനന്തപുരം — കണ്ണൂർ ജനശതാബ്‌ദി (12082), തിരുവനന്തപുരം — ഷൊർണൂർ വേണാട് (16302), ഷൊർണൂർ – തിരുവനന്തപുരം വേണാട് (16301), പുനലൂർ — ഗുരുവായൂർ (16327), ഗുരുവായൂർ — പുനലൂർ (16328), എറണാകുളം ജങ്ഷൻ ‑ആലപ്പുഴ പാസഞ്ചർ (06449), ആലപ്പുഴ — എറണാകുളം പാസഞ്ചർ (06452), കൊല്ലം — എറണാകുളം ജങ്ഷൻ മെമു (06444), എറണാകുളം — കൊല്ലം ജങ്ഷൻ മെമു (06443), എറണാകുളം ജങ്ഷൻ — കായംകുളം പാസഞ്ചർ (06451), കായംകുളം — എറണാകുളം പാസഞ്ചർ (06450, ഞായർ, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി), കോട്ടയം — കൊല്ലം പാസഞ്ചർ (06431, തിങ്കൾ മാത്രം റദ്ദാക്കി).
ഭാഗീകമായി റദ്ദാക്കിയ ട്രെയിനുകള്‍: സെക്കന്തരാബാദ് — തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം — സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (17229) തൃശൂരിൽനിന്നാകും യാത്ര പുറപ്പെടുക. തിരുവനന്തപുരത്തിനും തൃശൂരിനും ഇടയിൽ ട്രെയിൻ സർവീസില്ല.നാഗർകോവിൽ ‑മംഗളൂരു പരശുറാം എക്സ്പ്രസ് (16650) ഷൊർണൂരിൽനിന്നാകും പുറപ്പെടുക. നിലമ്പൂർ റോഡ് — കോട്ടയം പാസഞ്ചർ (16325) തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. ട്രെയിൻ എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ — കോട്ടയം പാസഞ്ചർ (16366) തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ വഴി തിരിച്ചു വിടുന്ന വണ്ടികള്‍ സിൽച്ചർ — തിരുവനന്തപുരം വീക്കിലി എക്‌സ്പ്രസ് (12508), ന്യൂഡൽഹി ‑തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626), ബംഗളൂരു — കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് (16526), ലോക്‌മാന്യതിലക് — കൊച്ചുവേളി ബൈ വീക്കിലി എക്സ്പ്രസ് (22113), തിരുവനന്തപുരം സെൻട്രൽ — ന്യൂഡൽഹി കേരള എക്‌സ്പ്രസ് (12625), കന്യാകുമാരി — പുണെ എക്‌സ്പ്രസ് (16382), മംഗളൂരു — നാഗർകോവിൽ പരശുറാം (16649), കൊച്ചുവേളി ‑ലോക്മാന്യതിലക് ബൈ വീക്കിലി ഗരീബ്രഥ് (12202), കന്യാകുമാരി — കെ എസ് ആർ- ബംഗളൂരു ഐലൻഡ് എക്‌സ്പ്രസ് (16525),നാഗർകോവിൽ — ഷാലിമാർ ഗുരുദേവ് വീക്കിലി എക്‌സ്പ്രസ് (12659).
English Summary: 14 trains canceled on Sunday; Some trains pass through Alappuzha
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.