15 November 2024, Friday
KSFE Galaxy Chits Banner 2

Related news

January 20, 2023
June 5, 2022
June 3, 2022
June 3, 2022
June 2, 2022
May 31, 2022
May 31, 2022
May 31, 2022
May 31, 2022
May 31, 2022

തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് ജോ ജോസഫ്

Janayugom Webdesk
കൊച്ചി
May 31, 2022 8:33 am

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. മുന്‍പും പൊന്നാപുരം കോട്ടകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കുറി അത് ആവര്‍ത്തിക്കപ്പെടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചുകഴിഞ്ഞാല്‍ എംഎല്‍എ ഓഫീസിനോട് ചേര്‍ന്ന് എല്ലാ മാസവും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യാതൊരു സംശയവുമില്ല. ഇപ്രാവശ്യം തൃക്കാക്കര ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സെഞ്ചുറി വിജയം നേടിക്കൊടുക്കാന്‍ പോവുകയാണ്. ഒരു സംശയവും അതില്‍ ഇല്ല. എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. തൃക്കാക്കര കേരളത്തിന്റെ പരിഛേദമാണ്. എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് കൃത്യമായി അറിയാവുന്ന ആള്‍ക്കാരാണ്. കേരളത്തില്‍ നടക്കുന്ന വികസനക്കുതിപ്പിനൊപ്പമാകാന്‍ തൃക്കാക്കരയ്ക്കും ആവണം എന്നവര്‍ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നത്. ആ സമയത്ത് തൃക്കാക്കര മാറിച്ചിന്തിച്ചിരുന്നു. അതിനു ചില പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ കാരണങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്രാവശ്യം ഭരണമുന്നണിയുടെ എംഎല്‍എ ഉണ്ടായാല്‍ മാത്രമേ ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളൂ എന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഒരു സംശയവുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇവിടെ നേടും.”- ജോ ജോസഫ് പറഞ്ഞു.

‘കോട്ടകളൊക്കെ പലതും അട്ടിമറിയ്ക്കുന്നഗത് നിങ്ങളൊക്കെ കണ്ടതല്ലേ? കോന്നി ഒരു കോട്ട അല്ലായിരുന്നോ? വട്ടിയൂര്‍ക്കാവ് ഒരു കോട്ട അല്ലായിരുന്നോ? 25 വര്‍ഷം മുന്‍പ് റാന്നി ഒരു കോട്ട അല്ലായിരുന്നോ? കോട്ടകള്‍ അട്ടിമറിയ്ക്കപ്പെട്ടിട്ടുണ്ട്. അത് ഇവിടെയും സംഭവിക്കും. കേരളം ഒരു പ്രബുദ്ധമായ സംസ്ഥാനമാണ്. ആ സംസ്ഥാനത്ത് പ്രബുദ്ധമായ രാഷ്ട്രീയമാണ് വേണ്ടത്. ഇവിടെ ആരാണ് അത് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചതെന്ന് ജനങ്ങള്‍ കൃത്യമായി വിലയിരുത്തുകയും ചെയ്യും. എല്ലായിടത്തും പരമാവധി ഓടിയെത്തിയിട്ടുണ്ട്. വിജയിച്ചുകഴിഞ്ഞാല്‍ എല്ലാ മാസവും എംഎല്‍എ ഓഫീസിനോട് ചേര്‍ന്ന് എല്ലാ മാസവും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Joe Joseph assured of vic­to­ry in Thrikkakara

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.