23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

പരാജയഭീതിപൂണ്ട കോണ്‍ഗ്രസുകാര്‍ കള്ള പോസ്റ്റിടുന്നത് ലജ്ജാകരം: ഉമ ജയിക്കുമെന്ന് താന്‍ പറഞ്ഞതായുള്ള വ്യാജ വാര്‍ത്തക്കെതിരെ കെ വി തോമസ്

Janayugom Webdesk
May 31, 2022 4:29 pm

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി, മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്. കോണ്‍ഗ്രസ് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് കെ വി തോമസിന്റെ വിമര്‍ശനംപരാജയഭീതിപൂണ്ട കോണ്‍ഗ്രസുകാര്‍ കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രേരിതമായി ധാരാളം നുണകള്‍ പറയാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുകൊണ്ട് കളവ് പറയുന്നതും കഥകള്‍ പ്രചരിപ്പിക്കുന്നതും നല്ലതല്ല. ഡോ. ജോ ജോസഫിനെയും കുടുംബത്തെയും മന:പൂര്‍വ്വം ആക്ഷേപിച്ചവര്‍ തന്നെയാണ് എനിക്കെതിരായ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതെ

ന്നും കെ വിതോമസ് പറഞ്ഞു.‘ഞാന്‍ സിപിഐ.എമ്മിന്റെ ചതിക്കുഴിയില്‍ പെട്ടുപോയി, ഉമ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാളി. തെരഞ്ഞെടുപ്പില്‍ സിപിഐഎം എന്നെ പാടെ അവഗണിക്കുകയാണ്,’ കെവി. തോമസിന്റെ ഫോട്ടോയടക്കം ഉള്‍പ്പെടുത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഈ പോസ്റ്റ് അടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടാണ് കെവി. തോമസ് മറുപടി നല്‍കിയത്.ഞാന്‍ തെരഞ്ഞെടുപ്പില്‍ സജീവമല്ലെന്ന പരാതി യുഡിഎഫിനാണ്, എല്‍ഡിഎഫിനല്ല.

എട്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എന്നെ തെരഞ്ഞെടുപ്പ് പ്രചരണ രീതികള്‍ പഠിപ്പിക്കേണ്ട. ഞാന്‍ ഡോ. ജോ ജോസഫിനുവേണ്ടി പരസ്യമായും നേരിട്ടും തൃക്കാക്കര വോട്ടര്‍മാരെ ബന്ധപ്പെട്ടിട്ടുള്ളതാണ്.കേരള വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഡോ.ജോ ജോസഫിനെ വിജയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്, കെ വിതോമസ് ഫേസ്ബുക്കില്‍ കുറിച്ചു.ജനങ്ങള്‍ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോള്‍ കോണ്‍ഗ്രസുകാരുടെ ഹൃദയമിടിപ്പ് കൂടുകയാണെന്നും വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടിയാണ് ഞാന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതെന്നും കെവി. തോമസ് പറഞ്ഞു.

Eng­lish Sum­ma­ry: It is a shame that Con­gress­men who are afraid of defeat are mak­ing false posts: KV Thomas against the fake news that he said that Uma will win

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.