28 October 2024, Monday
KSFE Galaxy Chits Banner 2

എയര്‍ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2022 9:05 pm

സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് എയര്‍ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. കൃത്യമായ പരിശീലനം ലഭിക്കാത്ത പൈലറ്റിനെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായി ഇറക്കാന്‍ അനുവദിച്ചതിനു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വിമാനക്കമ്പനിക്ക് പിഴ ചുമത്തിയത്.

വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ പൈലറ്റ് ആവശ്യമായ പരിശീലനം നേടാതെയാണ് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കിയതെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ലംഘനമാണിതെന്നും ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Eng­lish summary;Air Vis­tara was fined Rs 10 lakh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.