മഹാരാഷ്ട്രയിൽ ജൂൺ 15ന് സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വർഷ ഗയിക്വാഡ് അറിയിച്ചു. മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിൽ എത്താൻ കഴിഞ്ഞിരുന്നില്ലെന്നും ഗയിക്വാഡ് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ ജൂൺ ഒന്നിന് പ്രതിദിന കേസുകൾ 1,000 കടന്നിരുന്നു. മുബൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും തുടർച്ചയായി സംസ്ഥാനത്ത് കേസുകൾ ആയിരം കടന്നിട്ടുണ്ട്.
English summary;Schools in Maharashtra will be open from the 15th
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.