15 November 2024, Friday
KSFE Galaxy Chits Banner 2

നീലഗിരിക്കാര്‍ക്ക് ഇനിമുതല്‍ ഈ പക്ഷികളെ വീട്ടില്‍ വളര്‍ത്താനാകില്ല; വളര്‍ത്തുന്നതിനെ പറത്തിവിടണമെന്നും ഉത്തരവ്

Janayugom Webdesk
June 12, 2022 9:07 pm

തമിഴ്‌നാട് നീലഗിരിയിലെ വീടുകളില്‍ തത്തകളെയും മൈനകളെയും വളര്‍ത്തുന്നത് നിരോധിച്ചു. വനത്തില്‍നിന്നും പിടികൂടി വീടുകളില്‍ കൊണ്ടുവന്ന് ഈ പക്ഷിവിഭാഗങ്ങളെ വളര്‍ത്തരുതെന്ന് വനംവകുപ്പ് പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മൈക്കിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിത്തുങ്ങി. നിയമം ലംഘിച്ച് ഇവയെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വീട്ടിലുള്ള തത്തകളെയും മൈനകളെയുമടക്കമുള്ള വളര്‍ത്തപക്ഷികളെ ഉടന്‍ തുറന്നു വിടാനും വനംവകുപ്പ് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: Nil­giris can no longer keep these birds at home

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.