15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

കാലവര്‍ഷം മടിച്ചു നില്‍ക്കുന്നു; മഴ ദുര്‍ബലം

Janayugom Webdesk
June 12, 2022 10:16 pm

തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചിട്ടും സംസ്ഥാനത്ത് മഴ ദുർബലം. മഴയിൽ 59 ശതമാനത്തിന്റെ കുറവാണ് ജൂൺ പകുതിയോടടുക്കുമ്പോൾ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. സാധാരണ ഗതിയിൽ 224.7 മില്ലി മീറ്റർ വരെ മഴ ലഭിക്കേണ്ട ഈ വേളയിൽ സംസ്ഥാനത്ത് ആകെ ലഭിച്ചത് 92.2 മില്ലി മീറ്റർ മഴയാണ്. 

ഇടുക്കി, കണ്ണൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഇക്കുറി ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. ജൂൺ പകുതിയായിട്ടും പ്രതീക്ഷിച്ചത്ര മഴ സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തെയാണ് മഴ എത്തിയത്. എന്നാൽ ഭൂരിഭാഗം ജില്ലകളിലും മഴ ലഭിക്കുന്നുണ്ടെങ്കിലും ശക്തമല്ല. മൺസൂൺ കാറ്റ് ശക്തമല്ലാത്തതും ഉത്തരേന്ത്യയിൽ വിപരീതമായ അന്തരീക്ഷ ചുഴി രൂപപ്പെടുന്നതും മഴ ദുർബലപ്പെടാനിടയാക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. 

മഴയുടെ ലഭ്യതയിൽ ഇടുക്കിയിൽ 71 ശതമാനവും കണ്ണൂർ 80 ഉം വയനാട്ടിലും കാസർകോടും 83 ശതമാനവും പാലക്കാട് 82 ശതമാനവും ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ മാത്രമാണ് താരതമ്യേന ഭേദപ്പെട്ട മഴ ലഭിച്ചത്. മറ്റെല്ലാ ജില്ലകളിലും മഴയുടെ ലഭ്യതയിൽ വലിയ കുറവുണ്ട്. പകൽ സമയങ്ങളിൽ മഴ പൊതുവെ ദുർബലമാണ്, വൈകുന്നേരങ്ങളിലും രാത്രിയിലും ഇടവിട്ടുള്ള സ്ഥലങ്ങളിൽ മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നുമുണ്ട്. 

സംസ്ഥാനത്ത് മഴ ശക്തമാകാത്തതിനാൽ ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ പകുതിയിൽ താഴെയാണ്. സംസ്ഥാനത്ത് എല്ലാ ജലാശയങ്ങളിലുമായി 30 ശതമാനം ജലമാണ് അവശേഷിക്കുന്നത്. ഇന്നലെ വരെ 284.916 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലം എല്ലാ ജലസംഭരണികളിലുമായി ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ മൺസൂൺ ആരംഭിച്ചിട്ടും ഇന്നലെ വരെ 122.137 ദശലക്ഷം യൂണിറ്റിനുള്ള ജലം മാത്രമാണ് ഒഴുകിയെത്തിയത്. ഈ മാസം സംഭരണികളിലെല്ലാമായി 777.045 ദശലക്ഷം യൂണിറ്റാണ് പ്രതീക്ഷിക്കുന്ന നീരൊഴുക്ക്. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജലസംഭരണികളിൽ 257.905 ദശലക്ഷം യൂണിറ്റിന്റെ വലിയ കുറവാണുള്ളത്. 

Eng­lish Sum­ma­ry: The mon­soon is slow; Rain is weak

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.