ലക്ഷക്കണക്കിന് ഡോസ് കോവിഡ് വാക്സിനുകള്‍ സെപ്റ്റംബറോടെ പാഴായേക്കുമെന്ന് റിപ്പോര്‍ട്ട്.
തദ്ദേശീയമായി ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍, പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സിനുകളുടെ കാലാവധിയാണ് അവസാനിക്കുക. രാജ്യത്തെ കോവിഡ് വാക്സിനേഷന്റെ 80 ശതമാനം ഉപയോഗത്തിലുള്ള കോവിഷീല്‍ഡിന് ഒമ്പത് മാസമാണ് കാലാവധി. കോവാക്സിന്‍ ഒരുവര്‍ഷം വരെ കേടാകാതെ സൂക്ഷിക്കാനാകം. രാജ്യത്തെ കരുതല്‍ ഡോസ് വിതരണം മന്ദഗതിയിലായതും വാക്സിന്‍ പാഴാകുന്നതിന്റെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
English Summary: Millions of doses of the vaccine will be wasted
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.