രാജ്യത്ത് വിസയില്ലാതെ നുഴഞ്ഞുകയറുകയും ഡൽഹി-എൻസിആർ മേഖലയിൽ രണ്ടാഴ്ചയോളം താമസിക്കുകയും ചെയ്ത രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റില്‍. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിഹാറിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ലു ലാങ് (28), യുവാൻ ഹെയ്‌ലോങ് (34) എന്നിവരാണ് അറസ്റ്റിലായത്. വിസ ഇല്ലെങ്കിലും ചൈനീസ് പാസ്‌പോർട്ടുകൾ ഇരുവരുടെയും കൈവശം ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.
നേപ്പാള്‍ വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും നോയിഡയില്‍ ഒരു പരിചയക്കാരന്റെ വീട്ടില്‍ താമസിക്കുകയായിരുന്നുവെന്നും ഇരുവരും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
ഇവരുടെ മൊബൈൽ ഫോണും മറ്റ് രേഖകളും പരിശോധിച്ചതിൽ നിന്ന് ചൈനീസ് പൗരന്മാർ സാമ്പത്തിക തട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണെന്ന് സൂചന ലഭിച്ചതായി എസ്എസ്ബി പ്രസ്താവനയിൽ പറഞ്ഞു.
ഇവരെ പൊലീസിന് കൈമാറി. ഇരുവർക്കുമെതിരെ ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും എസ്‌പി പറഞ്ഞു.
English summary; 2 Chinese Nationals, Arrested In Bihar
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.