21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 5, 2025
April 4, 2025
April 1, 2025
March 27, 2025
February 28, 2025
February 19, 2025
January 26, 2025
January 5, 2025
November 20, 2024

ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികളെ നിയന്ത്രിക്കാം; പുതിയ പാരന്റല്‍ കണ്‍ട്രോള്‍

Janayugom Webdesk
June 15, 2022 7:20 pm

ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ അവതരിപ്പിച്ച് മെറ്റ. ജൂണ്‍ 14 ന് യുകെയിലാണ് കുട്ടികളെ നിയന്ത്രിക്കാന്‍ പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിന് 15 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയപരിധി നിശ്ചയിക്കാന്‍ ഇതുവഴി സാധിക്കും. ഈ സമയ പരിധി കഴിഞ്ഞാല്‍ ഒരു കറുത്ത സ്‌ക്രീന്‍ ആയിരിക്കും കാണുക. ഇന്‍സ്റ്റാഗ്രാം ഉപഭോഗത്തിന് ഇടവേള സമയം നിശ്ചയിക്കാനും കുട്ടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അക്കൗണ്ടുകള്‍ എതെല്ലാമാണെന്ന് കാണാനും മാതാപിതാക്കള്‍ക്ക് സാധിക്കും. ക്വസ്റ്റ് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റിലും കമ്പനി പ്രത്യേകം പാരന്റ് ഡാഷ് ബോര്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്.

കുട്ടികളുടെ അക്കൗണ്ടിന്റെ മേല്‍നോട്ടത്തിനായുള്ള സൂപ്പര്‍വിഷന്‍ ടൂളുകള്‍ ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് മാതാപിതാക്കള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്നും കുട്ടികള്‍ക്ക് അയക്കാനാവും. നേരത്തെ കുട്ടികളുടെ അക്കൗണ്ടില്‍ നിന്ന് മാത്രമാണ് ഇത് സാധിച്ചിരുന്നത്. എന്തെങ്കിലും വാങ്ങുന്നതിനുള്ള അനുമതി നല്‍കല്‍, ആപ്പ് ബ്ലോക്കിങ്, കുട്ടിയുടെ ഫ്രണ്ട്സ് ലിസ്റ്റ് കാണാനുള്ള സൗകര്യം എന്നിവയെല്ലാം പുതിയ വിആര്‍ കണ്‍ട്രോളില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ സ്ഥിരമായി തിരയുന്ന കാര്യങ്ങള്‍ക്ക് പകരം മറ്റെന്തെങ്കിലും വിഷയങ്ങള്‍ നിര്‍ദേശിക്കുന്ന നഡ്ജ് ടൂള്‍ ഇന്‍സ്റ്റാഗ്രാമില്‍ പരീക്ഷിക്കുന്നുണ്ട്. ഈ ഇന്‍സ്റ്റാഗ്രാം ടൂളുകള്‍ മാര്‍ച്ചില്‍ യുഎസില്‍ അവതരിപ്പിച്ചിരുന്നു.

Eng­lish sum­ma­ry; Can con­trol kids on Insta­gram; New Parental Control

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.