23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 13, 2024
August 30, 2024
July 13, 2024
July 7, 2024
July 7, 2024
May 23, 2024
May 12, 2024
May 10, 2024
April 26, 2024
April 15, 2024

അസമിലും മേഘാലയയിലും വെള്ളപ്പൊക്കം; മരണം 55

Janayugom Webdesk
June 18, 2022 8:21 pm

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. അസമിലും മേഘാലയയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 55 പേർ മരിച്ചു. അസമിലെ 28 ജില്ലകളിലായി 19 ലക്ഷം പേരെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചു. ഒരു ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

ബ്രഹ്മപുത്ര ഉള്‍പ്പെടെ പ്രധാനപ്പെട്ട നദികളിലെയെല്ലാം ജലനിരപ്പ് അപകട നിലയെക്കാൾ മുകളിലാണ്. ജിയാ-ഭരാലി, കോപിലി, പുതിമാരി, മേഘാലയ, അസം, അരുണാചൽ പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തുടരും.

വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അറിയിച്ചു. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയില്‍ കനത്ത മഴ ലഭിച്ചു. ആറ് മണിക്കൂറിനുള്ളിൽ 145 മില്ലിമീറ്റർ മഴ പെയ്തിറങ്ങിയതോടെ നഗരം വെള്ളത്തിനടിയിലായി.

അസമിലെ ഹോജായ് ജില്ലയില്‍ വെള്ളപ്പൊക്ക ബാധിതരെ രക്ഷിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. ബോട്ടില്‍ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഇസ്‌ലാംപൂരില്‍ നിന്ന് വെള്ളപ്പൊക്കത്തില്‍ പെട്ട 24 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ കല്‍ഭിത്തിയിലിടിച്ച്‌ ബോട്ട് മറിയുകയായിരുന്നു.

അസമിൽ മൂവായിരത്തോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 43,000 ഹെക്ടർ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. നിരവധി പാലങ്ങളും കലുങ്കുകളും റോഡുകളും തകർന്നിട്ടുണ്ട്. വൈദ്യുതിബന്ധങ്ങള്‍ തകരാറിലായി. സംസ്ഥാനത്തെ പ്രളയ സഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
Eng­lish summary;Floods in Assam and Megha­laya; Death 55

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.