മുൻകൂര്‍ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്വപ്‍ന സുരേഷ്. ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ല വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സ്വപ്‍ന പറഞ്ഞു.
ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലില്‍ ഇഡിയും സ്വപ്‍നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരുടെ അടുത്താണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതെന്ന് തീരുമാനിക്കുമെന്ന് സ്വപ്ന വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചോദ്യംചെയ്യലിനായി ഇഡിക്ക് മുമ്പില്‍ ഹാജരാകാനാണ് സ്വപ്‍നയുടെ തീരുമാനം.
English summary;Swapna Suresh again in the high court with an anticipatory bail application
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.