രാജ്യത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്. ഇന്നലെ 11,793 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ പ്രതിദിനരോഗബാധിതരുടെ എണ്ണത്തിൽ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 27 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 96,700 ആയി ഉയർന്നു.
രോഗവ്യാപന നിരക്ക് 0. 21 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രോഗബാധിതരിൽ ഏറിയ പങ്കും കേരളത്തിലാണ്. 3206 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. മുംബൈയിൽ ഇന്നലെ 1062 കേസുകളും ഡൽഹിയിൽ 628 കേസുകളുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
English summary;There are 11,793 new covid patients in the country
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.