മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതി സുജിത് നാരായണൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സുജിത്തിന് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കോടതി സുജിത്തിനോട് നിർദേശിച്ചു. ഈ നിർദ്ദേശ പ്രകാരമാണ് സുജിത് നാരായണൻ വലിയതുറ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
സുജിത്തിന്റെ ഫോണിലാണ് പ്രതിഷേധ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും പൊലീസ് തെറ്റായി പ്രതിച്ചേർത്തതാണെന്നും സുജിത് നാരായണൻ കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരത് പോയത് വ്യക്തിപരമായ ആവശ്യത്തിനായിരുന്നെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.
വധശ്രമക്കേസിൽ പൊലീസ് പ്രതി ചേർത്ത ഒന്നാം പ്രതി ഫർസീൻ മജീദിനും രണ്ടാം പ്രതി ആർ കെ നവീൻകുമാറിനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരെ പ്രതികൾക്കുണ്ടായിരുന്നത് രാഷ്ട്രീയ വിരോധം മാത്രമാണെന്നും ആയുധവുമായല്ല വിമാനത്തിൽ കയറിയതെന്നും വിലയിരുത്തിയാണ് കോടതി മൂന്നുപേർക്കും ജാമ്യം അനുവദിച്ചത്.
English summary;Tried to attack CM on plane; The third accused appeared at the police station
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.