21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
March 23, 2025
March 22, 2025
March 7, 2025
March 5, 2025
February 11, 2025
February 8, 2025
February 2, 2025
January 29, 2025

അടിമപ്പണിയില്‍നിന്നു രക്ഷപ്പെട്ടു ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത് നൂറോളം വനിതകള്‍

കുടുംബത്തിലെ പട്ടിണിയകറ്റാന്‍ കയറിവന്നവരില്‍ സ്‌കൂള്‍ അധ്യാപകര്‍ വരെയുണ്ട്
Janayugom Webdesk
June 29, 2022 11:55 am

അനധികൃത റിക്രൂട്‌മെന്റിലൂടെ കുവൈറ്റില്‍ ഗാര്‍ഹിക ജോലിക്കെത്തി കുടുങ്ങി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത് നൂറോളം വനിതകള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള യുവതികളെ എംബസിയുടെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരിലേറെയും കൊച്ചി വഴിയാണ് എത്തിയത്.

മനുഷ്യക്കടത്ത് കേസ് പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദ് (എംകെ ഗാസലി) മുഖേന എത്തിയ 3 പേരും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവര്‍ വ്യത്യസ്ത ഏജന്റുമാര്‍ മുഖേന എത്തിയവരാണ്. കുടുംബത്തിലെ പട്ടിണിയകറ്റാന്‍ കയറിവന്നവരില്‍ സ്‌കൂള്‍ അധ്യാപകര്‍ വരെയുണ്ട്. രേഖകള്‍ ശരിപ്പെടുത്തി ഇവരെ നാട്ടിലെത്തിക്കാന്‍ ഒരു മാസമെങ്കിലും എടുക്കും.

ഇതിനിടെ, മജീദ് വിദേശത്തേക്കു കടത്തിയ യുവതികളില്‍ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മുംബൈ, കോയമ്പത്തൂര്‍, മംഗളൂരു സ്വദേശികളെയാണു കാണാതായത്. അടിമപ്പണിയില്‍നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ കൊച്ചി സ്വദേശിനിക്കൊപ്പമാണു മുംബൈ സ്വദേശിനി കഴിഞ്ഞിരുന്നത്. ഇപ്പോള്‍ കുവൈറ്റിലുണ്ടെന്നു പറയപ്പെടുന്ന മജീദ് അവിടെ കീഴടങ്ങിയേക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് കരുതുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായും മജീദ് ശ്രമം നടത്തുന്നുണ്ടെന്നാണു വിവരം.

Eng­lish sum­ma­ry; About 100 women escaped from slav­ery and sought refuge at the Indi­an Embassy

You may also like this video;

എലികളെ കണ്ടെത്താന്‍ പൊലീസ് സ്‌റ്റേഷനില്‍ പൂച്ചകളെ നിയോഗിച്ചു | SHORT NEWS | CATS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.