21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 7, 2025
April 4, 2025
April 2, 2025
March 27, 2025
March 25, 2025
March 24, 2025
March 24, 2025
March 21, 2025
March 18, 2025

അംബാനിക്ക് സുരക്ഷ; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

Janayugom Webdesk
June 29, 2022 10:05 pm

അംബാനി കുടുംബത്തിന് കേന്ദ്ര സുരക്ഷ നൽകുന്നതിനെതിരായ ഹർജിയിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ത്രിപുര ഹൈക്കോടതി വിളിച്ചുവരുത്തിയത് സുപ്രീം കോടതി തടഞ്ഞു. മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സുരക്ഷ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ട് ബികാഷ് സാഹ എന്ന വ്യക്തിയാണ് പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. 

ത്രിപുര സർക്കാരിന് ഇക്കാര്യത്തില്‍ ബന്ധമില്ലാത്തതിനാൽ പൊതുതാല്പര്യ ഹർജി പരിഗണിക്കാൻ ത്രിപുര ഹൈക്കോടതിക്ക് അധികാരമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. 58 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയം ഇവരുടെ സംരക്ഷണത്തിനുണ്ടാകും. 

Eng­lish Summary:Security for Ambani; Stay on High Court order
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.