അമേരിക്കൻ ഗായകൻ ആർ കെല്ലി എന്ന റോബർട്ട് സിൽവെസ്റ്റെർ കെല്ലിയ്ക്ക് ലൈംഗിക പീഡനക്കേസില്‍ 30 വർഷം കഠിന തടവ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കെല്ലി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം കെല്ലി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ന്യൂയോർക്കിലെ ഏഴംഗ കോടതി കണ്ടെത്തി. തന്റെ പരിപാടികൾ ആസ്വദിക്കാനെത്തിയവരാണ് കെല്ലിയുടെ ഇരകളിലേറെയും.
സംഗീതരംഗത്തെ തുടക്കാക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് പലരെയും വലയിൽ വീഴ്ത്തിയത്. പെൺവാണിഭമടക്കം കെല്ലിക്കെതിരേ ചുമത്തിയിരുന്ന ഒമ്പതു കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു.
സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയവയാണ് മറ്റു കുറ്റങ്ങൾ. കെല്ലിയ്ക്ക് കുറഞ്ഞത് 25 വർഷമെങ്കിലും ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ശിക്ഷ 17 വർഷമായി കുറക്കണമെന്ന് കെല്ലിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെന്നും പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്നും ജൂറി നിരീക്ഷിച്ചു.
English summary;Sexual harassment case; Singer R Kelly jailed for 30 years
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.